Thursday, May 2, 2024
keralaNews

തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ മരണം രണ്ട്

തിരുവനന്തപുരം: മലവെള്ളപ്പാച്ചിലില്‍ മരണം രണ്ടായി. പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ പെട്ട് കാണാതായ ഷാനിയുടെ (34)മൃതദേഹം രാവിലെയോടെ കണ്ടെടുത്തു.മൂന്നാറ്റ്മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മല വെള്ളപ്പാച്ചിലില്‍പ്പെട്ട ആറു വയയുകാരി നസ്രിയ ഫാത്തിമ ഇന്നലെ ആശുപത്രിയില്‍ വച്ച് മരിച്ചു.മലവെള്ള പാച്ചിലില്‍ കാണാതായ ഷാനിക്കായി രാത്രി തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയില്‍ മഴയും ഇരുട്ടും തെരച്ചിലിനെ ബാധിച്ചിരുന്നു. മങ്കയം ബ്രൈമൂറിന് സമീപം ഇന്നലെ വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരില്‍ ആറ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ നാല് പേരെ രക്ഷിച്ചു.നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.