Friday, April 26, 2024
keralaLocal NewsNews

ജോലി ലഭിച്ചു :എരുമേലിയില്‍ പഞ്ചായത്ത് അംഗം രാജിവച്ചു

എരുമേലി:സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഒഴക്കനാട് അംഗം സുനിമോള്‍ പി. എസ് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചു .എരുമേലി പഞ്ചായത്ത് സെക്രട്ടറി രേണുക ദേവി അമ്മാള്‍ക്കാണ് രാജിക്കത്ത് നല്‍കിയത്.എംപ്പോംയിമെന്റ് വഴി രണ്ടാം ഗ്രേഡ് എറണാകുളം ആശുപത്രി അറ്റന്ററായാണ് നിയമനം ലഭിച്ചത്.എരുമേലിയില്‍ ഭരണമാറ്റത്തിനും -വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ നാടക നീക്കങ്ങള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 12 ഉം,എല്‍ഡിഎഫിന് 11 സീറ്റുകളുമാണുണ്ടായിരുന്നത്.യുഡിഎഫ് അംഗത്തിന്റെ രാജിയോടെ 11 വീതമായിരിക്കുകയാണ് ഇപ്പോള്‍.ഒഴക്കനാട് വാര്‍ഡില്‍ ഇനി ആരാണ് ജയിക്കുക എന്നതിനെ ആശ്രയിച്ചാണ് ഭരണം വരുന്നത്.ജോലി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അംഗം രാജിവച്ചതെന്നും പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ നാസര്‍ പനച്ചി പറഞ്ഞു