Friday, May 17, 2024
Local NewsNews

വിദേശമദ്യം പിടികൂടി

മുണ്ടക്കയം : മുണ്ടക്കയം വണ്ടംപതാലില്‍ ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യം എക്‌സൈസ്സ് സംഘം പിടിച്ചെടുത്തു. ഏഴ് ലിറ്റര്‍ മദ്യമാണ് പിടികൂടിയത്, സംഭവത്തില്‍ മുണ്ടക്കയം വണ്ടംപതാല്‍ കല്ലറയ്ക്കല്‍ വീട്ടില്‍ കെ വി മനോജ് കുമാറിനെ അറസ്റ്റ് ചെയ്തു. പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പക്ടര്‍ സബിന്‍ റ്റി യും – പാര്‍ട്ടിയും ചേര്‍ന്ന് 35ാം ഭാഗത്ത് നടത്തിയ പട്രോളിംഗിലാണ് നടപടി. പരിശോധയില്‍ പ്രിവന്റീവ് ഓഫിസര്‍ ബിജു മോന്‍ ഡി, സി ഇ ഒ മാരായ ഷിജില്‍ ജി പി , നദീര്‍ കെ ഷംസ്, ഷിജുദാസ്, വിനോദ്, ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.