Tuesday, May 7, 2024
keralaNewspolitics

ഉമ്മന്‍ ചാണ്ടിയോ മുരളീധരനോ; നേമത്ത് ആരെത്തും?: തീരുമാനം ഇന്നുണ്ടായേക്കും

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേര്‍ന്നേക്കും. സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കാനാണ് നീക്കം. ഉമ്മന്‍ ചാണ്ടിയെയോ കെ.മുരളീധരനെയോ നേമത്ത് സ്ഥാനാര്‍ഥിയാക്കുന്നതിലും തീരുമാനം ഇന്നറിയാം.ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ ഉമ്മന്‍ ചാണ്ടി ഇതു വരെ മനസ്സ് തുറന്നിട്ടില്ല. എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അതേസമയം സ്‌ക്രീനിങ് കമ്മിറ്റി രൂപം നല്‍കുന്ന അന്തിമപട്ടികയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലേക്കെത്തുമ്പോള്‍ മാറ്റമുണ്ടായേക്കാം.എഐസിസി സര്‍വേ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. പി.ടി. തോമസിനെ പീരുമേട്ടിലേക്ക് നിയോഗിച്ച് ജോസഫ് വാഴയ്ക്കനെ തൃക്കാക്കരയിലും മാത്യു കുഴല്‍നാടനെ മുവാറ്റുപുഴയിലും രംഗത്തിറക്കുന്നതും പരിഗണയില്‍ ഉണ്ട്.