Friday, April 26, 2024
keralaNewspolitics

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 22 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. 7 വാര്‍ഡുകള്‍ പിടിച്ചെടുത്തു. 12 സീറ്റുകളില്‍ വിജയിച്ച യുഡിഎഫ് 4 വാര്‍ഡുകള്‍ പിടിച്ചെടുത്തു, നെടുമ്പാശേരിയില്‍ ഭരണം നിലനിര്‍ത്തി. കൊല്ലം വെളിനെല്ലൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടമായി. യുഡിഎഫിന് കേവലഭൂരിപക്ഷം ലഭിച്ചു. മലപ്പുറം ആലംകോട് ഒരു വാര്‍ഡ് പിടിച്ചെടുത്തു.

6 സീറ്റുകളില്‍ വിജയിച്ച ബിജെപി കൊച്ചി കോര്‍പറേഷനിലെ സീറ്റ് നിലനിര്‍ത്തി. തൃപ്പൂണിത്തുറയില്‍ രണ്ട് എല്‍ഡിഎഫ് വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു. എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. ഇവിടെ യുഡിഎഫ്, ബിജെപി അംഗബലം എല്‍ഡിഎഫിനും മുകളിലാണ്. ഏറ്റുമാനൂര്‍ നഗരസഭയിലും ഇടമലക്കുടിയിലും ബിജെപിക്കാണ് ജയം.