Tuesday, May 7, 2024
Local NewsNews

മണിമലയാര്‍ കരകവിഞ്ഞൊഴുകി; മണിമലയ്ക്ക് വന്‍നാശനഷ്ടം

മണിമല:ശക്തമായ മഴയില്‍ മണിമലയാര്‍ കരകവിഞ്ഞൊഴുകിയതോടെ മണിമലയ്ക്ക് വന്‍നാശനഷ്ടം. ശനിയാഴ്ച രാവിലെ മുതല്‍ നിര്‍ത്താതെ പെയ്ത മഴയിലാണ് മണിമലയാര്‍ കരകവിഞ്ഞൊഴുകി മണിമല ടൗണ്‍ അടക്കം സമീപ പ്രദേശങ്ങള്‍ ഒന്നാകെ വെള്ളത്തിലായത് . മണിമല ടൗണിലെ മുഴുവന്‍ കടകള്‍, വെള്ളാവൂര്‍ കൂടത്തിങ്കല്‍ ഭാഗം, കുളത്തൂര്‍മൂഴി , കാടംകുളം, താഴത്തുവടകര , മൂലേപ്ലാവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത് . നൂറിലധികം വീടുകളില്‍ വെള്ളം കയറി.                                                                                                                        250ലധികം കടകളിലും വെള്ളം കയറി .ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക്, മൂന്നോളം ആയുര്‍വേദ ആശുപത്രികള്‍ , സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന്‍ , വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രം, മൂങ്ങാനി ശ്രീധര്‍മ്മ ശാസ്താക്ഷേത്രം , അടക്കം വരുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത് . ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത് .കുടിവെള്ള ടാങ്ക് മണിമലയാറ്റില്‍ ഒഴുകിപ്പോയി . ഇന്നലെ വെളുപ്പിനെ യോടെ വെള്ളം ഇറങ്ങിയെങ്കിലും ചെളിയും മറ്റു മാലിന്യങ്ങളുമായി കടകളും സ്ഥാപനങ്ങളും ദുരിതപൂര്‍ണമായി കിടക്കുകയാണ് . വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതത്തിലായ കടകളിലും മറ്റ് സ്ഥാപനങ്ങളും , വീടുകളും , സേവാഭാരതി പ്രവര്‍ത്തകര്‍ , മറ്റു സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പഞ്ചായത്ത് അംഗങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി .