Thursday, May 2, 2024
keralaNews

തട്ടിക്കൊണ്ടു പോകല്‍ പിതാവിനോടുള്ള വൈരാഗ്യമെന്ന് ; പദ്മകുമാര്‍

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ പദ്മകുമാറിന്റെ മൊഴി പുറത്ത്. തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമെന്ന് പദ്മകുമാര്‍ മൊഴി നല്‍കി. മകള്‍ക്ക് നേഴ്സിംഗ് അഡ്മിഷന്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവ് 5 ലക്ഷം രൂപ കൈപ്പറ്റി. എന്നാല്‍ കബളിപ്പിക്കപ്പെട്ടു. ഇതാണ് വൈരാഗ്യം തോന്നാന്‍ കാരണമെന്നാണ് പദ്മകുമാര്‍ പോലീസിന് നല്‍കിയ മൊഴി.എന്നാല്‍ മൊഴി പോലീസ് വിശ്വസത്തില്‍ എടുത്തിട്ടില്ല. നിലവില്‍ അടൂര്‍ എ.ആര്‍ ക്യാമ്പിലാണ് പദ്മകുമാറും ഭാര്യയും മകളും. പദ്മകുമാറിനെ ആറുവയസുകാരി തിരിച്ചറിഞ്ഞിട്ടുണ്ട്.പദ്മകുമാറിനെയും കുടുംബത്തെയും ഇന്ന് ഉച്ചയോടെ തമിഴ്‌നാട് തെങ്കാശിയില്‍ നിന്നാണ് പിടികൂടിയത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുടുംബത്തെ ചോദ്യം ചെയ്ത് വരികയാണ്. കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പദ്മകുമാറിനെയും കുടുംബത്തെയും പിടികൂടിയത്.