Saturday, May 18, 2024
keralaLocal NewsNews

ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായ പരിഹാര പ്രദിക്ഷിണം ഭക്തിസാന്ദ്രമായി എരുമേലിയിലെ ആചരിച്ചു.

എരുമേലി: മനുഷ്യപുത്രന്റെ കുരിശുമരണത്തിന്റെ സ്മരണ പുതുക്കുന്ന ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായ പരിഹാര പ്രദക്ഷിണം ഭക്തിസാന്ദ്രമായ എരുമേലിയില്‍ ആചരിച്ചു. എരുമേലി അസംഷന്‍ ഫൊറോന ചര്‍ച്ച് കുരിശുപള്ളി കാരിത്തോട് സെന്റ് ജോസഫ് കുരിശുപള്ളിയില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ ആരംഭിച്ചു. തുടര്‍ന്ന് ടൗണ്‍ചുറ്റി പരിഹാര പ്രദിക്ഷിണം എരുമേലി അസംഷന്‍ ഫൊറോന പള്ളിയില്‍ നാലരയോടെ അവസാനിച്ചു. അഷംഷന്‍ ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട ചടങ്ങുകള്‍ക്ക് ഫാ. റ്റിജോ കൊച്ചുതറയില്‍ സഹകാര്‍മികത്വം വഹിച്ചു.