Thursday, May 2, 2024
keralaLocal NewsNewsObituary

ഡി വൈ എഫ് ഐ എരുമേലി മേഖല കമ്മറ്റി പഠനോപകരണങ്ങള്‍ ഇന്ന് വിതരണം ചെയ്യും.

 

കോവിഡ് മഹാമാരിക്കിടയിലും ആക്രി ചലഞ്ച് നടത്തി ഡി വൈ എഫ് ഐ എരുമേലി മേഖല കമ്മറ്റി ശേഖരിച്ച പണം അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളുടെ
കൈകളിലെത്തുന്നു.പഠനോപകരണ വിതരണത്തിനും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, ചികിത്സ സഹായങ്ങള്‍ക്കുമായി ആക്രി ഉത്പന്നത്തില്‍ നിന്നും കണ്ടെത്തിയ 155355 രൂപ ഉപയോഗിച്ച് 12 സ്മാര്‍ട്ട് ഫോണുകളുടെയും, മറ്റ് പഠനോപകരണങ്ങളുമാണ് വിതരണം ചെയ്യുന്നത് . വിതരണോദ്ഘാടനം ഇന്ന് വൈകിട്ട് 5 (21,07, 21 ബുധന്‍ ) കോവിഡ് മാനദണ്ഡപ്രകാരം നടത്തുന്ന യോഗത്തില്‍ ഡിവൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗവും മവേലിക്കര എം എല്‍ എ യുമായ എം എസ് അരുണ്‍കുമാര്‍ നിര്‍വ്വഹിക്കും .