Saturday, May 4, 2024
keralaNewspolitics

ഡിഎന്‍എ പരിശോധന: അന്‍വറിന്റെ പരാമര്‍ശത്തില്‍ പരാതി നല്‍കി

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധിക്കണമെന്ന പിവി അന്‍വറിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കി.  പൊലീസിലും – തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് അന്‍വറിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡണ്ടാണ് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്റെ പ്രചരണ വേദിയില്‍ പി വി അന്‍വര്‍ എം എല്‍ എ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞ് നടത്തിയ പരാമര്‍ശം സ്ത്രീത്വത്തെയും,

മാതൃത്വത്തെയും അവഹേളിക്കുന്നതാണെന്നടക്കം പരാതിയില്‍ പറയുന്നു. കേന്ദ്ര – സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍, ഡി ജി പി, കോഴിക്കോട് റൂറല്‍ എസ് പി , എസ് എച്ച് ഒ മുക്കം എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.