Saturday, May 18, 2024
keralaNews

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. വട്ടോളി പള്ളിയത്ത് വീട്ടില്‍ പി.പ്രശാന്തിനാണ് വെട്ടേറ്റത്. അക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്.വീട്ടിലെത്തിയ ഒരു സംഘം പ്രശാന്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രശാന്തിന്റെ രണ്ട് കാലിനും വെട്ടേറ്റു. ഒരു കാലിനേറ്റ വെട്ട് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെട്ടേറ്റ് എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.നിലവില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് പ്രശാന്ത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നുള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.