Thursday, May 16, 2024
keralaNews

ചിങ്ങം പുതുവര്‍ഷത്തെ പ്രതീക്ഷകളോടെ വരവേറ്റ് മലയാളികള്‍

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും പ്രതീക്ഷകളോടെ ചിങ്ങം പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍ . പുതുവര്‍ഷാരംഭത്തോടൊപ്പം കര്‍ഷക ദിനം കൂടിയാണ്. എല്ലാവര്‍ഷവും ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുക. കര്‍ക്കിടകത്തില്‍ നിന്നും ചിങ്ങ പുലരിയിലെത്തുമ്പോള്‍ അത് ഭക്തിയുടേയും വിശ്വാസത്തിന്റേയും കൂടി ദിനമാണ്. മലയാള വര്‍ഷാരംഭമായതിനാല്‍ ഇന്നേദിവസം ക്ഷേത്ര ദര്‍ശനം നടത്തുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ രാവിലെ മുതല്‍ ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക് പതിവാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാള്‍ ക്ഷേത്രം, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുക. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.