Monday, May 6, 2024
keralaNews

ട്വിന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു മരിച്ചു.

കൊച്ചി: കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ ട്വിന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു (38) മരിച്ചു.ദീപു കിഴക്കമ്പലം പാറപ്പുറം സ്വദേശിയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിന് മര്‍ദനമേറ്റത്. ട്വന്റി ട്വന്റിയുടെ വിളക്കണയ്ക്കല്‍ സമരത്തിനിടെയായിരുന്നു ആക്രമണം.ദീപു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കേസില്‍ നാലുപ്രതികള്‍ പൊലീസ് പിടിയിലായിരുന്നു.