Wednesday, May 1, 2024
keralaNews

കോട്ടയം നഗരസഭ ചെയർപേഴ്‌സനെ ഉപരോധിച്ച് പ്രതിപക്ഷ പ്രതിഷേധം.

കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ചേർന്നാണ് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചിരിക്കുന്നത്.നഗരസഭ ചെയർപേഴ്‌സണിന്റെ മുറിയിൽ കയറിയ പ്രതിപക്ഷത്തെ 21 അംഗങ്ങളും ചേർന്നാണ് ഇവർക്ക് എതിരെ പ്രതിഷേധിക്കുന്നത്.
1.45 ഓടെ ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുകയാണ്.

കോട്ടയം നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾക്ക് ചെയർപേഴ്‌സൺ ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ ഉപരോധസമരം നടത്തുന്നത്.