Monday, April 29, 2024
Local NewsNewspolitics

ട്രേഡ് യൂണിയനും – തൊഴിലാളികളും വെല്ലുവിളി നേരിടുന്നു

എരുമേലി: രാജ്യത്തെ ട്രേഡ് യൂണിയനുകളും തൊഴിലാളികളും വലിയ വെല്ലുവിളി നേരിടുകയാണെന്ന് എഐ റ്റി യു സി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും കാംകോ ചെയര്‍മാന്‍ കൂടിയായ സി കെ ശശിധരന്‍ പറഞ്ഞു. എരുമേലി കൊരട്ടി ഡി റ്റി പി സി ഹാളില്‍ നടന്ന എ ഐ റ്റിയുസി മുണ്ടക്കയം മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ താത്പര്യത്തിനായി തൊഴിലാളി പ്രസ്ഥാനങ്ങളെ വെട്ടി മുറിക്കുന്ന സങ്കുചിതമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ സംരക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നയമാണ് എ ഐ റ്റി യു സി ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. റ്റി പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി കെ മോഹനന്‍ ,    പാര്‍ട്ടി മണ്ഡലം സെക്രട്ടറി അഡ്വ. ശുഭേഷ് സുധാകരന്‍, പാര്‍ട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍ ജെ കുര്യയാക്കോസ്, കെ.റ്റി പ്രമദ് (ജില്ലാ ജോയിന്റ് സെക്രട്ടറി ), പ്ലാന്റേഷന്‍ ജില്ലാ കമ്മറ്റി അംഗം ഒ പി എ സലാം , വി പി സുഗതന്‍ മണ്ഡലം പ്രസിഡന്റ്, സ. സൗദാമനി തങ്കപ്പന്‍, സ. അനിശ്രീ സാബു (പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ), എ ഐ റ്റിയുസി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് കുമാര്‍ , പഞ്ചായത്ത് സെക്രട്ടറിസാബു .എസ് എന്നിവര്‍ സംസാരിച്ചു.