Tuesday, May 14, 2024
keralaNews

കോന്നിയില്‍ കൊച്ചുമകളുടെ ഭര്‍ത്താവ് 85 കാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

പത്തനംതിട്ട: കോന്നിയില്‍ 85-കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. വൃദ്ധയുടെ കൊച്ചുമകളുടെ ഭര്‍ത്താവും അരുവാപ്പുലം സ്വദേശിയുമായ ശിവദാസനെ (55) പിടികൂടിയത്.

അംഗനവാടി ജീവനക്കാരിയോട് വയോധിക പരാതി പറഞ്ഞതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം.                         

കോന്നിയിലെ അരുവാപ്പുലത്തെ വീട്ടിലാണ് കൊച്ചുമകളുടെ ഭര്‍ത്താവായ ശിവദാസന്‍ വയോധികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് കുടുംബാംഗങ്ങളോട് വിവരം പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി.

അയല്‍വീട്ടുകാരോടും വയോധിക വിവരം പറഞ്ഞെങ്കിലും ആരും സഹായിച്ചില്ല. ഒടുവിലാണ് അംഗനവാടിയിലെ ജീവനക്കാരിയെ വിവരമറിയിച്ചത്.

തുടര്‍ന്ന് അംഗനവാടി ജീവനക്കാരിയുമായി കോന്നി പോലീസ് സ്റ്റേഷനിലെത്തിയ വയോധിക പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശിവദാസനെ കോടതിയില്‍ ഹാജരാക്കുമെന്ന് കോന്നി പോലീസ് വ്യക്തമാക്കി.