Friday, May 10, 2024
keralaNewsObituary

ആലപ്പുഴയില്‍ അപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് , ഷിജു ദാസ് ,സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. നാല് പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അമിത വേഗതയാണ് അപകടകാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം. തിങ്കാളാഴ്ച പുലവര്‍ച്ചെ ഒന്നരയോടെയാണ് അപകടം. അതേ സമയം ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കികളൊന്നുമില്ല. കാറിന്റെ മുന്‍ ഭാഗം മുഴുവനായി തകര്‍ന്നിട്ടുണ്ട്. ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.