Sunday, May 5, 2024
keralaNewsObituary

കുടുംബവഴക്ക്; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി ലീനാമണി (56)യാണ് കൊല്ലപ്പെട്ടത്. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വസ്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. പ്രതികള്‍ക്കായി അന്വേഷണം പോലീസ് തുടങ്ങി.