Tuesday, May 14, 2024
keralaNews

തിരുവനന്തപുരത്ത് സംഘര്‍ഷം: 3 പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: ഞാണ്ടൂര്‍കോണം അംബേദ്കര്‍ നഗര്‍ കോളനിയില്‍ സംഘര്‍ഷം. മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അംബേദ്കര്‍ നഗര്‍ സ്വദേശികളായ രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30 തോടെയാണ് ആക്രമണമുണ്ടായത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മൂവരെയും കഴക്കൂട്ടം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംബേദ്കര്‍ നഗര്‍ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റന്‍, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയതെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്. പുറത്തു നിന്നുള്ളവര്‍ ലഹരി വില്പനക്കായി രാത്രി കാലങ്ങളില്‍ ഇവിടെയെത്തുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും ഇതാണ് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കുമെത്തിയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. കോളനിയിലുള്ളനരും പുറത്ത് നിന്നെത്തുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മടങ്ങിപ്പോയവര്‍ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം പോലീസ് കേസെടുത്തു.