Sunday, April 28, 2024
NewsSports

ടി ട്വന്റി സെമി കാണാതെ ഇന്ത്യ പുറത്തായി

അബുദാബി : ന്യൂസിലാന്റുമായുള്ള മത്സരത്തില്‍ അഫ്ഗാനിസ്താന്‍ പരാജയപ്പെട്ടതോടെയാണ് ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായത്. അഫ്ഗാനെതിരെ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാന്റിന്റെ ജയം.

2012 ന് ശേഷം ആദ്യമായാണ് ഇന്ത്യ സെമി കാണാതെ പുറത്താകുന്നത്. കളിയുടെ തുടക്കത്തില്‍ തന്നെ പരുങ്ങലിലായിരുന്നു ഇന്ത്യന്‍ ടീം. ആദ്യ കളിയില്‍ പാകിസ്താനോടും, രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടും തോറ്റതോടെ ഇന്ത്യയുടെ സെമി സാദ്ധ്യത മങ്ങിയിരുന്നു. പിന്നീടുള്ള മത്സരങ്ങളില്‍ അഫ്ഗാനും, സ്‌കോട്ട്ലാന്റിനും മേല്‍ നേടിയ വിജയം നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളെങ്കിലും ഭാഗ്യം തുണച്ചില്ല. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 124 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം ന്യൂസിലാന്റ് 18.1 ഓവറില്‍ മറികടന്നു. രണ്ട് വിക്കറ്റ് നഷ്ടമായ ന്യൂസിലാന്റ് 125 റണ്‍സാണ് നേടിയത്. കെയ്ന്‍ വില്യംസ്ണ്‍ ഡേവണ്‍ കോണ്‍വെ കൂട്ടുകെട്ടാണ് ന്യൂസിലാന്റിനെ മികച്ച നേട്ടത്തിലേക്ക് നയിച്ചത്.