Sunday, May 5, 2024
keralaNews

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡന്‍.

തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡന്‍ എംപി. എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. പദവി സ്വയം ഒഴിയില്ലെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാന്‍ രാജിവയ്ക്കുമന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞ് പോകുന്നത് ഒളിച്ചോടുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.