Thursday, May 2, 2024
HealthkeralaLocal NewsNews

ശബരിമല തീർത്ഥാടനം ; ആരോഗ്യ വകുപ്പിൽ നിന്നുള്ള അറിയിപ്പ്.

എരുമേലി: ശബരിമല മണ്ഡല കാല മകരവിളക്ക് സീസൺ 2021-2022. കേരള സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നുള്ള അറിയിപ്പ്.
 1. ശബരിമല സീസൺ 2021-2022 നോടാനുബന്ധിച്ചുഎരുമേലിയിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും 8/11/2021മുതൽ ഉള്ള RTPCR, ടെസ്റ്റ്‌ റിസൾട്ട്‌ നിർബന്ധമായും കൈയിൽ കരുതേണ്ടതാണ്. രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തവർക്കും RTPCR റിസൾട്ട്‌ വേണ്ടതാണ്.അധികാരികൾ പരിശോധനനടത്തുന്ന സമയത്തു റിസൾട്ട്‌ ഹാജരാക്കേണ്ടതാണ്. റിസൾട്ട്‌ ഹാജരാകാത്ത ജീവനക്കാരെ തുടർന്ന് കടയിൽ നിൽക്കാൻ അനുവദിക്കുന്നതല്ല.
അതോടൊപ്പം ബേക്കറി, ഹോട്ടൽ, തട്ടുകട, പാനീയം എന്നിവ വിതരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് 2021-22 വർഷത്തെ പഞ്ചായത്ത്‌ ലൈസൻസ് ഉണ്ടായിരിക്കണം. അവിടെ ജോലി ചെയ്യുന്ന മുഴുവൻ പേർക്കും ആറുമാസത്തിനു അകത്തുള്ള ഹെൽത്ത്‌ കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ഹെൽത്ത്‌ കാർഡ് എടുക്കുന്നതിനുള്ള സൗകര്യം രക്ത പരിശോധന നടത്തി എരുമേലി ആശുപത്രിയിൽ നിന്നും എടുക്കുന്നതിനുള്ള സൗകര്യം 8/11/2021 മുതൽ ഉണ്ടായിരിക്കുന്നതാണ് മേൽ പറഞ്ഞ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത പക്ഷം പ്രസ്തുത സ്ഥാപനത്തിന് എതിരെ പബ്ലിക് ഹെൽത്ത്‌ ഓർഡിനൻസ്, പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം ഉള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
2. വ്യാപാരികൾക്ക് RTPCR ടെസ്റ്റിനുള്ള സൗകര്യം എരുമേലി ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യമായി എരുമേലിശ്രീ ധർമ ശാസ്താ അമ്പലത്തിനു എതിർവശം ഉള്ള ദേവസ്വo ബോർഡ്‌ സ്കൂളിൽ പ്രവർത്തിക്കുന്ന തത്കാലികഹെൽത്ത്‌ ഇൻസ്‌പെക്ടർ ഓഫീസിൽ വച്ച് 9/11/2021 മുതൽ 12/11/21 വരെരാവിലെ 10.00 മണിമുതൽ ഉച്ചക്ക് 1.00മണി വരെ ക്രമീകരിച്ചിട്ടുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക
3.9/11/2021(ചൊവ്വ ) എരുമേലി-മുണ്ടക്കയം, എരുമേലി -കാഞ്ഞിരപ്പള്ളി റോഡിന്റെ ഇരുവശവും ഉള്ള മുഴുവൻ വ്യാപാര സ്ഥാപനജീവനക്കാർ
4.10/11/2021(ബുധൻ )എരുമേലി -റാന്നി, മറ്റ് ഭാഗങ്ങളിലെവ്യാപാര സ്ഥാപനങ്ങളിൽ ഉള്ള മുഴുവൻ ജീവനക്കാർ
5. 11/11/2021(വ്യാഴം ) മുക്കൂട്ടുതറഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ
6.12/11/21(വെള്ളിയാഴ്ച ) എരുമേലിയിലെ വ്യാപാര സ്ഥാപനജീവനക്കാർ
പൊതു ജനങ്ങൾക്കും, പ്രാധമിക, ലക്ഷണം ഉള്ളവർക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്
  മെഡിക്കൽ ഓഫീസർ
  CHC എരുമേലി
CONTACT
HEALTH INSPECTOR
Ph :8282942681
       9946607491