Sunday, April 28, 2024
keralaNews

ബിനീഷ് സിനിമകളില്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചെന്ന് അഭിഭാഷകന്‍.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ബിനീഷിന്റെ അഭിഭാഷകന്‍. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഇടപാടുകള്‍ ബിനീഷിന് അറിയില്ലായിരുന്നു. ഹോട്ടല്‍ തുടങ്ങാനായി അനൂപിന് ബിനീഷ് പല തവണയായി 39 ലക്ഷം രൂപ നല്‍കിയത് വായ്പ എടുത്താണെന്നും അഭിഭാഷകന്‍ വാദിച്ചു.അഭിനയിച്ച ഏഴ് സിനിമകളില്‍ മാത്രമാണ് ബിനീഷിന് പ്രതിഫലം ലഭിച്ചത്. അഭിനയ മോഹം കാരണം പ്രതിഫലം വാങ്ങാതെയാണ് മറ്റ് സിനിമകളിലെല്ലാം ബിനീഷ് അഭിനയിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, ലഹരിമരുന്ന് കേസില്‍ എന്‍സിബി കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.