Thursday, May 2, 2024
keralaNews

ജസ്നയുടെ തിരോധാനം; ഹര്‍ജി വെള്ളിയാഴ്ച മാറ്റി

ജസ്ന മരിയ ജെയിംസ് തിരോധാന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി മാറ്റി. അടുത്ത വെള്ളിയാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിയത്. കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. സിബിഐ സമയം ചോദിച്ചത് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്നയുടെ സഹോദരന്‍ ജെയ്സ് ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാരുടെ നിലപാട് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ ജസ്നയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു.