Sunday, May 5, 2024
keralaNewspolitics

ജയിച്ച പ്രസിഡന്റും – വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് ഡിസിസി

കൊല്ലം: ബിജെപി പിന്തുണയോടെ ജയിച്ച കോണ്‍ഗ്രസ് അംഗങ്ങളായ പഞ്ചായത്ത് പ്രസിഡന്റും – വൈസ് പ്രസിഡന്റും രാജിവെക്കാന്‍ ഡിസിസി നിര്‍ദ്ദേശിച്ചു. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് അംഗങ്ങളായ ഷീബ ചെല്ലപ്പന്‍, സുജാതന്‍ അമ്പലക്കര എന്നിവരോടാണ് അടിയന്തിരമായി സ്ഥാനങ്ങള്‍ രാജിവക്കാന്‍ ആവശ്യപ്പെട്ടത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് ഇരുവര്‍ക്കും രാജിവെക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. ഉമ്മന്നൂരില്‍ ഉണ്ടായ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് ഡിസിസി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് ബിജെപി പിന്തുണയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത്. ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒന്‍പത് പേരും എല്‍ഡിഎഫാണ്. എട്ട് അംഗങ്ങള്‍ യുഡിഎഫും മൂന്ന് അംഗങ്ങള്‍ ബിജെപിയുമാണ്. തെരഞ്ഞെടുപ്പ് സമയത്തെ ധാരണ പ്രകാരം സിപിഐയിലെ അമ്പിളി ശിവനാണ് ആദ്യം പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് സ്ഥാനമാറ്റ ധാരണ പാലിക്കാന്‍ അമ്പിളി രാജിവച്ചു. സിപിഎമ്മിനെ ബിന്ദു പ്രകാശാണ് പ്രസിഡന്റാകേണ്ടിയിരുന്നത്. എന്നാല്‍ ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാവുകയും ചെയ്തു.