Thursday, April 25, 2024
keralaNews

കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു

കൊല്ലം കൊല്ലം കൊട്ടാരക്കരയിലാണ് സംഭാവം. മുകേഷിനാണ് വെടിയേറ്റത് . ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുഹൃത്ത് പ്രൈം അലക്‌സ് കസ്റ്റഡിയില്‍ . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എയര്‍ഗണില്‍ നിന്നാണ് വെടിയേറ്റത്. സുഹൃത്താണ് പ്രൈം അലക്‌സ്.  പ്രൈം അലക്‌സും – ഇയാളും മുകേഷും തമ്മില്‍ കുറച്ചുനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവെയ്പില്‍ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത് . പരിക്ക് ഗുരുതരമല്ല.പ്രൈം അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് . പ്രൈം അലക്‌സ് സമാന രീതിയില്‍ ഉളള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് . ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരെ ഉണ്ട് . മുകേഷിന്റെ മൊഴി എടുത്ത ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം