Thursday, May 9, 2024
keralaNews

മണ്‍സൂണ്‍ ബമ്പര്‍ പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടി എംബി 200261 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 10 ലക്ഷം വീതം അഞ്ചുപേര്‍ക്കാണ് രണ്ടാം സമ്മാനം. എംഎ 475211, എംബി 219556, എംസി 271281, എംഡി 348108, എംഇ 625250 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.