Thursday, May 9, 2024
keralaNewspolitics

തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു.

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ 1,96,805 വോട്ടര്‍മാരുണ്ട്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ 3നു രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്. വിവാദങ്ങള്‍ പുറത്ത് ആളിക്കത്തിയെങ്കിലും അകമേ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങളാണു മുന്നണികള്‍ നടത്തിയത്. മുന്നണികള്‍ക്കു വേണ്ടി മന്ത്രിമാരും എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും വീടുകള്‍ കയിറിയിറങ്ങി വോട്ടുതേടി.