Saturday, May 4, 2024
indiaNewsSports

ചെസില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

ചെന്നൈ: ലോക ചെസില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. പതിനേഴുകാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഗുകേഷ് സ്വന്തമാക്കി.  അവസാന റൗണ്ടില്‍ ഹക്കാമുറയെ സമനിലയില്‍ തളച്ച ഗുകേഷ്, 9 പോയിന്റുമായാണ് കിരീടം നേടിയത്.

ലോക ചാമ്പ്യന്റെ എതിരാളിയെ തീരുമാനിക്കാനായി പ്രധാന താരങ്ങള്‍ മത്സരിക്കുന്ന കാന്‍ഡിഡെറ്റ്‌സില്‍, വിശ്വനാഥന്‍ ആനന്ദിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ വിജയിക്കുന്നത്.

ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും. ജയിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാം.

ആനന്ദ് അടക്കം പ്രമുഖര്‍ ഗുകേഷിനെ അഭിനന്ദിച്ചു