Saturday, May 4, 2024
indiaNews

രാഷ്ട്രപതി പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പദ്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. മലയാളികളുള്‍പ്പെടെ 132 പേരാണ് രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങുന്നത്. മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനും ഭരതനാട്യം നര്‍ത്തകി ഡോ. പത്മ സുബ്രഹ്‌മണ്യത്തിനും പദ്മവിഭൂഷണ്‍ സമ്മാനിക്കും. മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞന്‍ ബിന്ദേശ്വര്‍ പഥക്കിന് പദ്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കും. രാജ്യത്തെ ആദ്യ വനിതാ ജഡ്ജിയും തമിഴ്‌നാട് ഗവര്‍ണറുമായ ഫാത്തിമാ ബീവി, നടന്‍ മിഥുന്‍ ചക്രവര്‍ത്തി, ഗായിക ഉഷ ഉതുപ്പ്, ബിജെപി നേതാവ് ഒ രാജ?ഗോപാല്‍ എന്നിവര്‍ക്ക് പദ്മഭൂഷണ്‍ നല്‍കും.ഡോ സീതാറാം ജിന്‍ഡാല്‍, ഹൃദ്രോഗ വിദഗ്ധന്‍ ഡോ. തേജസ് മധുസൂദന്‍ പട്ടേല്‍, മുന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്, ചിത്രന്‍ നമ്പൂതിരിപ്പാട്, ?ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തിരുവിതാംകൂര്‍ രാജകുടുംബം, കര്‍ഷകന്‍ സത്യനാരായണ ബെളേരി എന്നിവരും പദ്മ പുരസ്‌കാരം ഏറ്റുവാങ്ങും.കല, സാമൂഹിക പ്രവര്‍ത്തനം, പൊതുകാര്യങ്ങള്‍, ശാസ്ത്രം, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച സേവനങ്ങള്‍ നടത്തുന്നവര്‍ക്കാണ് പദ്മാ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.