Tuesday, May 14, 2024
keralaNews

എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്.

എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്. ഇടതു മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്നാണ് ജെഎസ്എസ് ആക്ഷേപം. യുഡിഎഫ് ഘടക കക്ഷിയായിരുന്ന ജെഎസ്എസ് ആറ് വര്‍ഷം മുന്‍പാണ് ഇടതു മുന്നണിയിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്‍തുണയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ജെഎസ്എസിന് ഇടത് മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതും മുന്നണിയില്‍ ഘടക കക്ഷിയാക്കാതെ ജെഎസ്എസിന് ശേഷം വന്ന പല പാര്‍ട്ടികളെയും മുന്നണിയുടെ ഭാഗമാക്കിയതില്‍ പ്രതിഷേധിച്ചുമാണ് ഇടതു മുന്നണിയുമായുളള ബന്ധം അവസാനിപ്പിക്കാന്‍ ജെഎസ്എസ് ഒരുങ്ങുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജെഎസ്എസ് പരിഭവം പരസ്യമാക്കിയിരിക്കുന്നത്.ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനത്തിനമെടുക്കാന്‍ വിഷയം ഗൗരിയമ്മയുടെ പരിഗണനയ്ക്ക് വിട്ടു.