Thursday, May 2, 2024
keralaNews

മോനിപ്പള്ളിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു.

കോട്ടയം മോനിപ്പള്ളിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു. പന്തളം പറന്തല്‍ കൊട്ടിലുവിള ഗോപാലകൃഷ്ണപിള്ളയുടെ മകന്‍ ശ്രീജിത്ത് (33), പറന്തല്‍ കലതി വിളയില്‍ മനോജ് (33) എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്നു.

ടോറസ് ഡ്രൈവര്‍ സോമനെ സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടോറസ് 100 മീറ്ററോളം അപ്പുറം തോട്ടിലേക്ക് ചെരിഞ്ഞു. രാവിലെ 6 മണിയോടെ ആയിരുന്നു അപകടം.