Monday, April 29, 2024
Local NewsNewsObituary

ചിറക്കടവില്‍ ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു

പൊന്‍കുന്നം: ചിറക്കടവില്‍ വീട്ടില്‍ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുമ്പ്‌ളാനിക്കല്‍ അശോകന്‍ ( 55) ആണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. വീട്ടില്‍ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.