Tuesday, May 14, 2024
keralaNewsObituary

പന്നിക്കെണി ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: കാട്ടുപന്നി ശല്യം തടയാന്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട്ട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.

രാത്രിയില്‍ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. രാത്രി ആയതുകൊണ്ട് പന്നിക്കെണി കാണാന്‍ കഴിഞ്ഞില്ല.

അങ്ങനെയാണ് ദാരുണ സംഭവമുണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.