Tuesday, May 14, 2024
keralaNewsObituary

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  

കണ്ണൂര്‍: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുണ്ടക്കല്‍ സ്വദേശി ലില്ലിക്കുട്ടി (60) ആണ് കൊല്ലപ്പെട്ടത്. തൃശൂര്‍ പേരാവൂരില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഭര്‍ത്താവ് ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു. ലില്ലിക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജോണിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. തടയാന്‍ ശ്രമിച്ച ബന്ധു അനൂപിനും വെട്ടേറ്റിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.