Friday, May 3, 2024
keralaNews

ഹൈജംപിലെ ഉയരങ്ങള്‍ അഞ്ജു താണ്ടിയത് ഒരു വൃക്കയുമായി….

ഹൈജംപില്‍ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. കഠിനാധ്വാനത്തിലൂടെയാണ് കായികലോകത്ത് അഞ്ജു നേട്ടങ്ങള്‍ കൊയ്തത്. അഞ്ജുവിന്റെ ഓരോ നേട്ടവും മലയാളികള്‍ക്കാകെ അഭിമാനകരമായിരുന്നു. എന്നാല്‍ ഹൈജംപിലെ ഉയരങ്ങള്‍ അഞ്ജു താണ്ടിയത് ഒരു വൃക്കയുമായി. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്.