Tuesday, May 14, 2024
keralaNews

മന്ത്രി സി. രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ അത്മഹത്യക്ക് ശ്രമിച്ചു.

മന്ത്രി സി. രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ അത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി രാരീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.സ്ഥിരം മദ്യപാനിയായിരുന്ന ഇയാളെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് വിഷമിപ്പിച്ചിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് കുറച്ച് നാളുകളായി മാനസിക സംഘര്‍ഷത്തിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രാരീഷിന്റെ നില തൃപ്തികരമാണ്.