Thursday, May 9, 2024
keralaNewspolitics

എരുമേലിയിൽ ബി എം എസ്  കുടുംബ സംഗമം നാളെ  

എരുമേലി: ബിഎംഎസ് സ്ഥാപക ദിനത്തോടനുബന്ധിച്ച്  എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിൽ നാളെ (24/7 ഞായറാഴ്ച) കുടുംബ സംഗമം നടത്തും. രാവിലെ 9 മണിക്ക്  ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് പിൻവശത്തുള്ള  ശബരിമല അയ്യപ്പ സേവ സമാജത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബി എം എസ്  പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്. രാജൻ അധ്യക്ഷത വഹിക്കും. ബി എം എസ് ജില്ല ഡെപ്യൂട്ടി ട്രഷറർ കെ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ല ജോ. സെക്രട്ടറി കെ ആർ രതീഷ് , മുണ്ടക്കയം മേഖല പ്രസിഡന്റ് പി എസ് ശ്രീനിവാസൻ, പ്ലാന്റേഷൻ ജില്ല പ്രസിഡന്റ് കെ കെ കരുണാകരൻ , എരുമേലി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ ആർ  രതീഷ് ചന്ദ്രൻ ചേനപ്പാടി എന്നിവർ സംസാരിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പതാകയും ഉയർത്തി.