Sunday, April 28, 2024
indiaNews

ഇന്ത്യ കാനഡ ബന്ധം ശക്തമാക്കും;എസ്. ജയശങ്കര്‍.

 

ഇന്ത്യ കാനഡ വാണിജ്യ വ്യവസായ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. കാനഡയുടെ വിദേശകാര്യ മന്ത്രി ഫ്രാന്‍കോയിസ് ഫിലിപ്പേയും സംഘവുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് നയതന്ത്രബന്ധം ശക്തമാക്കുന്ന കാര്യം ചര്‍ച്ചയായത്. ഇരുനേതാക്കളും മൂന്നാം ഘട്ട വിദേശകാര്യ മന്ത്രിതല ചര്‍ച്ചയാണ് നടത്തിയത്. കാലങ്ങളായുള്ള ഒട്ടാവ-ന്യൂഡല്‍ഹി ബന്ധത്തിന്റെ ഉഷ്മളത ഇരു നേതാക്കളും എടുത്തുപറഞ്ഞു.ഇരുരാജ്യങ്ങളും നിലവില്‍ സഹകരിക്കുന്ന വാണിജ്യ വ്യവസായ മേഖലയിലെ മുന്നേറ്റത്തില്‍ ഏറെ സംതൃപ്തരാണ്. ഒപ്പം വരും നാളുകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശുഭാപ്തി വിശ്വാസത്തിലുമാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 74000 കോടി രൂപയ്ക്ക് തുല്യമായ സാമ്പത്തിക വ്യാപാര ഇടപാടാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നതെന്നും ജയശങ്കര്‍ വ്യക്തമാക്കി. ആഗോള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടേയും താല്‍പ്പര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും എസ്.ജയശങ്കര്‍ പറഞ്ഞു.