Sunday, May 5, 2024
keralaNewsUncategorized

തിരുവാര്‍പ്പില്‍ പോലീസ് നോക്കി നില്‍ക്കെ ബസുടമയെ സി.ഐ.ടി.യു നേതാവിന്റെ മര്‍ദ്ദനം

കോട്ടയം: തിരുവാര്‍പ്പില്‍ സി.ഐ.ടി.യു കൊടികുത്തിയതിനെ തുടര്‍ന്ന് ബസിനുമുന്നില്‍ ലോട്ടറിവിറ്റ് പ്രതിഷേധിച്ച ബസുടമയെ സി.ഐ.ടി.യു നേതാവ് മര്‍ദ്ദിച്ചു. പോലീസ് നോക്കി നില്‍ക്കെ ബസുടമയുടെ മുഖത്തടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. മര്‍ദ്ദനമേറ്റ വിമുക്തഭടന്‍ രാജ്മോഹന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാവിലെ ആറരയോടെ ബസ് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ബസെടുക്കാന്‍ രാജ്മോഹന്‍ എത്തി. തോരണങ്ങളും കൊടിയും ബസില്‍ നിന്നും മാറ്റുന്നതിനിടയില്‍ പോലീസുകാര്‍ നോക്കിനില്‍ക്കെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കൈയ്യേറ്റം ചെയ്ത്, തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്യുകയായിരുന്നു. ഇതാണ് നമ്പര്‍ വണ്‍ കേരളമെന്നും ഇവിടെ ഗുണ്ടാ നേതാക്കളുടെ വിളായട്ടമാണെന്നും രാജ്മോഹന്‍ പറഞ്ഞു. വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രാജ്മോഹന്‍. ബസുടമയെ മര്‍ദ്ദിച്ച സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ കെ.ആര്‍ അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂലി തര്‍ക്കത്തെ തുടര്‍ന്ന് ദിവസങ്ങളായി ബസ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടഞ്ഞിട്ടിരിക്കുകയാണ് . ഇന്നലെ ബസ് ഓടിക്കാന്‍ കോടതി വിധി വന്നിരുന്നു. എന്നാല്‍ ബസ് ഓടിക്കാന്‍ സിഐടിയുക്കാര്‍ അനുവദിച്ചില്ലയെന്നു ബസുടമ രാജ് മോഹന്‍ പരാതിപ്പെട്ടിരുന്നു.ബസ് സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്നാണ് സിഐടിയുക്കാര്‍ പറയുന്നത്.സിഐടിയുവിന്റെ കൊടിതോരണണങ്ങള്‍ നശപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു വാദം.രാജ് മോഹന്റെ ബസ് സര്‍വ്വീസ് നടത്താന്‍ സംരക്ഷണം നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.എന്നാല്‍ ശനിയാഴ്ച സര്‍വ്വീസ് നടത്താന്‍ സിഐടിയു അനുവദിച്ചില്ലെന്നാണ് ഉടമ രാജ് മോഹന്‍ പറയുന്നത്.