Tuesday, May 14, 2024
indiakeralaNewspolitics

അനില്‍.കെ.ആന്റണിയാണ് ബിജെപിയില്‍ ചേര്‍ന്നത്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് സാമൂഹ്യമാദ്ധ്യമ വിഭാഗം മുന്‍ സഹമേധാവിയുമായ അനില്‍.കെ.ആന്റണി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അനിലിന്റെ പാര്‍ട്ടി പ്രവേശം.രാഷ്ട്ര വിരുദ്ധ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് അനില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്. മുന്‍ ധാരണകള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന മാദ്ധ്യമമാണ് ബിബിസി എന്നും ഇന്ത്യയുടെ പരാമാധികാരത്തേയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യുന്നതാണ് അവരുടെ ഡോക്യുമെന്ററിയെന്നും അനില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ അനില്‍ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം തുടങ്ങുകയായിരുന്നു.വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ പ്രശംസിച്ചും അനില്‍ രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജയശങ്കര്‍ മികവ് പുലര്‍ത്തുന്നു എന്നായിരുന്നു അനിലിന്റെ പ്രതികരണം. മാത്രമല്ല, വീര്‍ സവര്‍ക്കെതിരെ കോണ്‍ഗ്രസും, രാഹുല്‍ ഗാന്ധിയും നടത്തുന്ന അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ക്കെതിരെയും അദ്ദേഹം തുറന്നടിച്ചിരുന്നു.പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച ശേഷം കടുത്ത വിമര്‍ശനമാണ് അനില്‍ കോണ്‍ഗ്രസിനും രാഹുലിനുമെതിരെ നടത്തിയത്. കോണ്‍ഗ്രസ് പരിചാരക വൃന്ദത്തിന്റെ നിയന്ത്രണത്തിലാണെന്നും അനില്‍ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഒരാളുടെ മണ്ടത്തരത്തിന്റെ പുറകെ ചലിക്കുന്നു എന്നായിരുന്നു രാഹുല്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങളെ ചൂണ്ടിക്കാട്ടി അനില്‍ നടത്തിയ പ്രതികരണം.