Sunday, April 28, 2024
EntertainmentkeralaNews

ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണം; പ്രതി അറസ്റ്റില്‍

എറണാകുളം: ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതി അറസ്റ്റില്‍ എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണനെ പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞതിനും, സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിനുമാണ് കേസ്. അപകീര്‍ത്തിപ്പെടുത്തലിന് എതിരെയുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ.എസ് ചിത്രയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് ഗായികയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ഗായകന്‍ സൂരജ് സന്തോഷും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സൂരജ് സന്തോഷിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടന്നത്.