Thursday, May 2, 2024
keralaNews

ധീരജ് വധം ;പ്രതി നിഖില്‍ പൈലി പിടിയില്‍

ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലിയാണ് അറസ്റ്റിലായത്.ബസ് യാത്രയ്ക്കിടയിലാണ് പിടികൂടിയത്. മറ്റൊരു സംസ്ഥാനത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ആക്രമിച്ചതെന്നാണ് വിവരമെന്നും കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി.ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തന്‍ ധീരജിന്റെ കൊലപാതകം ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാന്‍ അനുവദിക്കില്ല. കുറ്റക്കാരെ ഉടന്‍ പിടികൂടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.