Friday, May 10, 2024
keralaNewsObituary

കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍; പന്തല്ലൂരിലെ ബന്ധുവിന്റെ വീട്ടില്‍ വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്ക് കുളത്തില്‍ വീണ് ദാരുണാന്ത്യം.  തൃശൂര്‍ പഴന്നന സ്വദേശികളായ ഹസ്നത്ത് (13) മഷിദ (9) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരിമാരാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം നടന്നത്.

പന്തല്ലൂരിലെ ബന്ധുവിന്റെ വീട്ടില്‍ വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ഇതിനിടെ വീടിന് സമീപമുള്ള വയലിന് മധ്യത്തായുള്ള കുളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ കുട്ടികളെ കരയ്ക്കുകയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.