Monday, May 13, 2024
educationindiaNews

പരീക്ഷ പേ ചര്‍ച്ചയില്‍ അവതാരകയാകാന്‍ മലയാളി പെണ്‍കുട്ടി

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളെ നേരിടാനുള്ള മനക്കരുത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരീക്ഷാ പേ ചര്‍ച്ച നയിക്കാന്‍ ഈ മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മേഘ്ന എന്‍ നാഥിനെ തേടിയാണ് ഈ അപൂര്‍വ്വ അവസരമെത്തിയത്. ഇത് ആദ്യമായാണ് ഒരു മലയാളി പരീക്ഷാ പേ ചര്‍ച്ച നിയന്ത്രിക്കുന്നത്.രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷം പത്താം തരത്തില്‍ ഏറ്റവും അധികം മാര്‍ക്ക് നേടിയത് മേഘ്നയായിരുന്നു. യൂത്ത് പാര്‍ലമെന്റിന്റെ സംസ്ഥാന, ദക്ഷിണേന്ത്യ തല മത്സരങ്ങളിലെ ഇത്തവണത്തെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡും മേഘ്നയ്ക്ക് ലഭിച്ചിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള അവതാരക വീഡിയോ അടിസ്ഥാനമാക്കിയും ഓണ്‍ലൈന്‍ അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
വലരാണസി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി അനന്യ ജ്യോതിയാണ് സഹഅവതാരകയായി എത്തുക. കോഴിക്കോട് കോട്ടൂളി സ്വദശിയായ എന്‍ നരേന്ദ്രനാഥ്- വിസി ഷീന ദമ്പതിമാരുടെ മകളാണ് മേഘ്ന.