Monday, April 29, 2024
keralaNews

ക്ഷേത്രത്തിന്റെ കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു.

തിരുവല്ല: തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു. മന്നങ്കരചിറ സ്വദേശി കാശിനാഥന്‍ (16) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു.കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപെട്ടു. രാവിലെ 11.30 യോടെയാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ ബഹളം കേട്ടാണ് നാട്ടുകാര്‍ എത്തിയത്.