Wednesday, May 15, 2024
HealthkeralaNews

കോട്ടയം ജില്ലയില്‍ 594 പേര്‍ക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 594 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. 1,020 പേര്‍ക്ക് രോഗം ഭേദമായി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 590 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേരും രോഗബാധിതരായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാളും രോഗികളില്‍ ഉള്‍പ്പെടുന്നു. പുതിയതായി 4,938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 290 പുരുഷന്‍മാരും 224 സ്ത്രീകളും 80 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 6,964 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 22,326 പേര്‍ കൊവിഡ് ബാധിതരായി. 15,327 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20,453 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.