Wednesday, May 15, 2024
keralaNews

എരുമേലിക്ക് മാതൃകയായി ഓട്ടോ ഡ്രൈവർ  രജ്ഞിത്തിന്റെ തുടർ ചികിൽസക്കായി സമാഹരിച്ച തുക  കൈമാറി 

എരുമേലി: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ തുടർ ചികിൽസക്കായി ഓട്ടോ ഡ്രൈവർ സമാഹരിച്ച തുക രജ്ഞിന് കൈമാറി.എരുമേലി ചെറുവളളി എസ്റ്റേറ്റ് സ്വദേശി ചാരപ്പറമ്പിൽ അപ്പു – കൊച്ചുറാണി ദമ്പതികളുടെ മകനായ രഞ്ജിത്ത് .എ ക്കുവേണ്ടിയാണ് എരുമേലി കെ എസ് ആർ റ്റി സി ജംഗഷനിൽ  ഓടുന്ന ഓട്ടോ ഡ്രൈവർ  പീടികയിൽ കെ ഷിബു കഴിഞ്ഞ ദിവസം ഓട്ടോ  ഓടിച്ചത്.ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയാണ് രഞ്ചിത്ത് . രഞ്ചിത്തിന്റെ മാതാവ് കൊച്ചുറാണി വൃക്ക ദാനം ചെയ്യുവാൻ തയ്യാറാണെങ്കിലും   ശസ്ത്രക്രിയക്കായി വലിയ തുക വരുന്നതാണ് കുടുംബത്തെ ദുരിതത്തിലാക്കിയത്.എസ്റ്റേറ്റിലെ  ലയത്തിൽ  താമസിക്കുന്ന ഇവരുടെ ജോലിയായിരുന്നു ഏക ആശ്രയം. എന്നാൽ മകന്റെ ചികിൽസക്കായുള്ള ഓട്ടത്തിനിടെ ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.  കൂടെ ജോലി ചെയ്യുന്നവരും – മാനേജ് മെന്റും –  നാട്ടുകാരും ഇവരെ സഹായിക്കുകയാണ്. ഇതിന് പുറമെയാണ് തന്നാലാകും വിധം സഹായിക്കാൻ  ശ്രമിച്ചതെന്നും ഷിബു പറഞ്ഞു. ബി എം എസ്  ഓട്ടോ ടാക്സി യൂണിയന്റെ ജോ.കൺവീനർ കൂടിയാണ് ഷിബു .  ചികിത്സാ സഹായ ധനസമാഹാരണത്തിനായി  പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ  രക്ഷാധികാരിയായും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് തങ്കമ്മ ജോർജ്കുട്ടി  ചെയർപേഴ്സൺ ആയും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റെ അനിശ്രീ സാബു കൺവീനർ ആയും ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.ചികിത്സാ സഹായം നൽകാൻ ആഗ്രഹിക്കുന്നവർ
ബാങ്ക്: SBI 
ബ്രാഞ്ച് :Erumely
അക്കൗണ്ട് നം : 40745975868
IFSC : SBIN0070105
എന്ന അക്കൗണ്ടിലെക്ക് അയക്കുക