Thursday, May 16, 2024
keralaNews

കണ്ണൂരില്‍ ബോംബ് പൊട്ടി യുവാവ് മരിച്ചു.

കണ്ണൂര്‍ തോട്ടടയില്‍ വിവാഹ വീടിനു സമീപം ബോംബ് പൊട്ടി യുവാവ് മരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണു (26) മരിച്ചത്. ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയതാണോയെന്നു വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.വിവാഹവീട്ടില്‍ പാട്ടുവയ്ക്കുന്നതു സംബന്ധിച്ച് ഇന്നലെ രാത്രിയില്‍ തര്‍ക്കമുണ്ടായിരുന്നു. വധുവിന്റെ വീട്ടില്‍ നടന്ന വിവാഹച്ചടങ്ങിനു ശേഷം വരനും പാര്‍ട്ടിയും തോട്ടടയിലെ വരന്റെ വീട്ടിലെത്തിയ ശേഷമാണു സംഭവം നടന്നത്. മറ്റുചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.