Sunday, April 28, 2024
keralaNews

ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഭസ്മവും, ചന്ദനവും സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍.കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങള്‍ കേടാക്കുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നതായും ജസ്റ്റിസ് കെ.ടി ശങ്കരന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ബോര്‍ഡ് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ബോര്‍ഡിന്റെ ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് ചാണകത്തില്‍ നിന്ന് ഉണ്ടാക്കിയ ഭസ്മം ഉപയോഗിക്കുന്നത്. പ്രസാദമായി ലഭിക്കുന്ന ചന്ദനം, ഭസ്മം എന്നിവ നെറ്റിയില്‍ ഇടുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.